പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കുനേരെ എംഎൽഎ മോശമായി പെരുമാറിയെന്ന് പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയ്ക്കെതിരെയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതിപ്പെട്ടത്. ഇന്നലെ കാഷ്വാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സയ്ക്കായി എത്തിയ സമയത്താണ് സംഭവം.പനി ബാധിച്ച് ചികിത്സ തേടിയ ഭർത്താവിനൊപ്പം എംഎൽഎ ആശുപത്രിയിലെത്തി. കാഷ്വാലിറ്റി ഡോക്ടർമാർ കൈകൊണ്ട് തൊട്ടുനോക്കിയശേഷം മരുന്ന് കുറിച്ചുകൊടുത്തു. ഇതിനുപിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തതായും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്നും തങ്ങളെ ആക്ഷേപിച്ചതായാണ് ഡോക്ടർമാർ ആരോപിക്കുന്നത്. ഇതിന് പിന്നാലെ ഡോക്ടർമാർ പരാതി നൽകുകയായിരുന്നു.എന്നാൽ താൻ ഡോക്ടർമാരോട് കയർത്ത് സംസാരിച്ചിട്ടില്ലെന്നും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന് പറഞ്ഞിട്ടില്ലെന്നും മര്യാദയ്ക്ക് പെരുമാറണമെന്നാണ് പറഞ്ഞതെന്നും കെ.ശാന്തകുമാരി എംഎൽഎ പ്രതികരിച്ചു. ഡിഎംഒയ്ക്കാണ് ഡോക്ടർമാർ പരാതിനൽകിയത്. അതേസമയം എംഎൽഎയുടെ ഭർത്താവിന് ചികിത്സ നൽകുന്നത് വൈകിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ കെജിഎംഒഎ ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി.അതേസമയം ഡോ. വന്ദന കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് 48 മണിക്കൂറിലധികം ഡോക്ടർമാർ നടത്തിവന്ന സമരം കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുമെന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതടക്കമുള്ള ഉറപ്പുകൾ മാനിച്ചാണിതെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അറിയിച്ചു. ഇന്ന് മുതൽ സർക്കാർ ഡോക്ടമാർ ജോലിക്കെത്തും. എന്നാൽ വി.ഐ.പി. സുരക്ഷയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും. സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. എന്നാൽ പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം തുടരും.
Trending
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്