ന്യൂഡൽഹി: സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അധിക വകുപ്പുകൾ ചുമതലയേൽപ്പിച്ചു. സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. കേന്ദ്രമന്ത്രി സ്ഥാനം മുക്താർ അബ്ബാസ് നഖ്വി രാജിവച്ചതിനു പിന്നാലെയാണ് സ്മൃതി ഇറാനിക്ക് ചുമതല ലഭിച്ചത്. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചതോടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്റ്റീൽ വകുപ്പിന്റെ ചുമതല ലഭിച്ചു. ഇന്നലെയാണ് മുഖ്താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജി സമർപ്പിച്ചത്.
പ്രധാനമന്ത്രി നൽകിയ നിർദ്ദേശം അനുസരിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജി സ്വീകരിച്ച ശേഷം ഇരുവരുടെയും വകുപ്പുകൾ രാഷ്ട്രപതി മറ്റു കേന്ദ്ര മന്ത്രിമാർക്ക് ചുമതലയേൽപ്പിക്കുകയായിരുന്നു.