ന്യൂഡൽഹി: സ്കൂൾ കുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ ക്വിസ് കൂടുതൽ ആകർഷകമാക്കി കായിക മന്ത്രാലയം. 1 ലക്ഷം സ്കൂളുകളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ 2 ലക്ഷം വിദ്യാർത്ഥികൾക്ക് ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന ഫിറ്റ്നസ്സും സ്പോർട്സ് ക്വിസും അടങ്ങിയ, ഇന്ത്യ ക്വിസിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്ന് യുവജനകാര്യ കായിക മന്ത്രാലയം അറിയിച്ചു.
ഓരോ സ്കൂളിനും ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ക്വിസിന് പരമാവധി 2 വിദ്യാർത്ഥികളെ സൗജന്യമായി നാമനിർദ്ദേശം ചെയ്യാൻ കഴിയും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചതാണിത് .കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിൽ, സെപ്റ്റംബർ 1 ന് ആണ് ഫിറ്റ് ഇന്ത്യ ക്വിസിന് തുടക്കം കുറിച്ചത്. സ്റ്റാർ സ്പോർട്സിൽ നാഷണൽ റൗണ്ട് ടെലികാസ്റ്റിലൂടെ രാജ്യവ്യാപകമായിപ്രക്ഷേപണം ചെയുന്ന ക്വിസിന് 3.25 കോടി രൂപയാണ് സമ്മാനത്തുക.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരിക്കുന്ന ക്വിസ് , ഓൺലൈൻ, പ്രക്ഷേപണ റൗണ്ടുകളുടെ മിശ്രിതമായിരിക്കും.ഫിറ്റ് ഇന്ത്യ ക്വിസിൽ പങ്കെടുക്കുന്നതിന്റെ വിശദാംശങ്ങൾ ഫിറ്റ് ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ്.
