തിരുവനന്തപുരം : 13 ലക്ഷം ചിലവഴിച്ചുകൊണ്ടുള്ള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഘാന യാത്ര ഇന്ന്. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രകൾക്ക് അവസാനമില്ല. സ്പീക്കറുടെ യാത്രയുടെ ചിലവിനായി വൻതുക അനുവദിച്ച് ധനവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് സ്പീക്കറുടെ വിദേശ യാത്രയ്ക്കായി ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. ഘാനയിൽ നടക്കുന്ന 66-ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ വിദേശ യാത്ര. യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 16-ന് നിയമസഭാ സെക്രട്ടറിയേറ്റ് സർക്കാരിന് കത്ത് നൽകിയിരുന്നു.
ഇന്ന് മുതൽ ഒക്ടോബർ ആറ് വരെയാണ് ഷംസീറിന്റെ ഘാന സന്ദർശനം. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കും. ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തയാറെടുക്കുന്നതിനിടെയാണ് സ്പീക്കറുടെ ഘാന യാത്ര.
Trending
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു
- ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കും