കൊച്ചി : ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനും ശേഷം കേരളത്തിൽ ഒരു മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൃഷിമന്ത്രി വിഎസ് സുനിൽ കുമാറിന് കൊറോണ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.


