
മനാമ: ബഹ്റൈനില്‍ റമദാന് മാസത്തില്‍ ഉപഭോക്തൃ വസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കാനും വില സ്ഥിരത ഉറപ്പാക്കാനുമായി വ്യവസായ- വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റു നിരവധി വിപണികള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയില്‍ സന്ദര്‍ശനം നടത്തി.
സുല്‍ത്താന്‍ മാള്‍, അല്‍ ഹെല്ലി സൂപ്പര്‍മാര്‍ക്കറ്റ്, ഡാന്യൂബ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാക്സ്, അല്‍ ഒസ്ര സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ സാറ്റര്‍ മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലായിരുന്നു സന്ദര്‍ശനം. വിതരണ നിലവാരം അവലോകനം ചെയ്ത മന്ത്രി, വരും കാലയളവില്‍ സ്റ്റോക്ക് ചലനവും പ്രതീക്ഷിക്കുന്ന ഡിമാന്‍ഡും ചര്‍ച്ച ചെയ്യാന്‍ മാര്‍ക്കറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പീക്ക് സീസണുകളില്‍ വിപണി സ്ഥിരതയും തയ്യാറെടുപ്പും നിലനിര്‍ത്തുന്നതിനാണ് വ്യവസായ- വാണിജ്യ മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.


