തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നു. യാത്രയക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി. ന്യൂയോര്‍ക്കിലെ ജോണ്‍ ഹോപ്കിന്‍സ് ഔട്ട് പേഷ്യന്റ് സെന്ററിലാണ് ചികിത്സ. ചികിത്സയുടെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
നേരത്തെ സ്വന്തം ചെലവില്‍ അബ്ദുറഹ്മാന് ടോക്യോ ഒളിംപിക്സിന് ജപ്പാനില്‍ പോവാന്‍ തയ്യാറെടുത്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാവുമായിരുന്നു ഇത്. യാത്രയുടെ ചെലുകളെല്ലാം മന്ത്രി തന്നെ വഹിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ അന്ന് യാത്ര ചെയ്യാൻ സാധിച്ചില്ല.