ന്യൂഡല്‍ഹി: മൂന്നാം മോദി നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്നാഥ് സിങ് പ്രതിരോധ വകുപ്പ് മന്ത്രിയായും തുടരും. നിതിന്‍ ഗഡ്കരിക്കാണ് ഉപരിതല ഗതാഗതം, അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയും ഉപരിതല ഗതാഗത സഹമന്ത്രിമാരായി തുടരും.
എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
നിര്‍മല സീതാരാമന് _ ധനകാര്യം
കൃഷി ശിവരാജ് സിങ് ചൈഹാന്‍
മനോഹര്‍ ലാല്‍ ഖട്ടര്‍ – നഗരവികസനം, ഊര്‍ജം
ശ്രീ പദ് നായിക് ഊര്‍ജം (സഹമന്ത്രി)
വാണിജ്യം- പിയൂഷ് ഗോയല്‍
വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാനന്‍
ചെറുകിട വ്യവസായം- ജിതിന് റാം മാഞ്ചി
റെയില്‍വേ, വാര്‍ത്താ വിതരണം- അശ്വിനി വൈഷ്ണവ്
വ്യോമയാനം – രാം മോഹന്‍ നായിഡു
സുരേഷ് ഗോപി – സാംസ്കാരിക ടൂറിസം സഹമന്ത്രി
മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.