കൊച്ചി: എറണാകുളം ജില്ലയിലെ കോണോത്ത് പുഴയുടെ പുനരുദ്ധാരണത്തിനു വേണ്ടി 26 കോടി രൂപയുടെ പദ്ധതിക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഭരണാനുമതി നല്കി. പുഴയിലെ മാലിന്യങ്ങളും എക്കലും പായലും നീക്കം ചെയ്തു ഇരുവശങ്ങളിലും ബണ്ട് കെട്ടി സംരക്ഷിക്കുന്നതാണ് പദ്ധതി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കുക. വീതി കുറഞ്ഞ എട്ടു പാലങ്ങളില്‍ നാലെണ്ണം നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് പദ്ധതി തയാറാക്കും.
പുഴയുടെ ഇരുവശങ്ങളിലുമുള്ള 3500 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ഇറക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. പുഴയില്‍ നിന്നു വാരുന്ന എക്കല്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് പദ്ധതി. ഇരുവശങ്ങളിലും വൃഷത്തൈകള്‍ നട്ട് സംരക്ഷിക്കുക, പുഴയിലേക്ക് വീണ്ടും മാലിന്യങ്ങള്‍ വരാതിരിക്കാനുള്ള നടപടികള്‍, റവന്യൂ അതിര്‍ത്തി നിര്‍ണയും തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്.
കോണോത്തു പുഴയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഗുണ പുഴ ഒഴുകുന്ന നാലു പഞ്ചായത്തുകള്‍ക്ക് ലഭ്യമാകും. ഈ പഞ്ചായത്തിലുള്ള ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ഇതിലൂടെ ഈ മേഖലയിലെ
ജലക്ഷാമം നികത്താനും പുഴയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയര്‍ത്താനും സാധിക്കും എന്നും വിലയിരുത്തപ്പെടുന്നതായി മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
