തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി. ലാൻഫോണിലാണ് മന്ത്രിയെ വിളിച്ചത്. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാൻ നടപടി എടുത്തതോടെയാണ് ഭീഷണിയെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കി. പട്ടിക ജാതി വകുപ്പിൽ വൻ അഴിമതി നടക്കുന്നുവെന്ന് ബിജെപി പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.അതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഫോണിൽ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.
