തിരുവനന്തപുരം : കേരള ജനത ഇനിയും സാംസ്കാരിക ഔന്നത്യം പഠിക്കുകയും അത് പ്രാവർത്തികമാക്കുകയും വേണമെന്ന് സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. കാര്യവട്ടം ക്യാമ്പസിൽ വച്ചു നടക്കുന്ന സമം നാടക കളരി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികളാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.ഈ നാടകം നവംബർ ഒന്നിന് വൈകുന്നേരം നിയമ സഭ ശങ്കര നാരായണൻ ഹാളിൽ നിയമ സഭ സമജികർക്കു ആദരം നൽകുന്ന ചടങ്ങിൽ അവതരിപ്പിക്കും.
തുടർന്ന് കേരളത്തിലെ സർവകലാ ശാല കളിലെ ക്യാമ്പസുകളിളെല്ലാം സമം നാടക കളരി സംഘടിപ്പിക്കുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു .ഇതിലെ മികച്ച നാടകങ്ങൾ കേരളത്തിലെ എല്ലാ കോളേജുകളിലെല്ലാം അവതരിപ്പിക്കും.
കേരള സർവകലാശാലാ വൈസ് ചാൻസുലർ ഡോ. വി. പി. മഹാദേവൻ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാൻസുലർ ഡോ. പി. പി അജയ് കുമാർ, സിന്റിക്കെറ്റങ്ങളായ അഡ്വ. കെ. എച്ച് ബാബുജാൻ, ഡോ. എസ്. നസീബ് തുടങ്ങിയവർ സംസാരിച്ചു.
മലയാളം മിഷൻ ഡയറക്ടറും സമം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷയുമായ സുജ സൂസൻ ജോർജ് നന്ദി ആശംസിച്ചു. ഗവേഷണ പ്രതിഭ പി. എം രാധാമണി ക്യാമ്പസിലെ വനിതാ ട്രാഫിക് വാർഡൻ ബി.മായാദേവി എന്നിവരെ ചടങ്ങിൽ ആദരിച്ചു