
കൊല്ലം: സമയബന്ധിതമായി എല്ലാവർക്കും പട്ടയം വിതരണം ചെയ്യുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചു റാണി. കണ്ണങ്കോട് മിച്ചഭൂമിയിലെ പട്ടയ രഹിതർക്ക് പട്ടയം നൽകുന്നതിനുവേണ്ടി സംഘടിപ്പിച്ച സ്വാഗതസംഘം രൂപീകരണം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ സ്വാഗതം പറഞ്ഞു. തഹസിൽദാർ റിപ്പോർട്ട് അവതരിപ്പിച്ചു. വർഷങ്ങളായി മാങ്കോട് വില്ലേജിലെ കണ്ണങ്കോട് മിച്ചഭൂമിയിൽ പട്ടയരഹിതരായി താമസിച്ചുവന്ന നൂറോളം കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്യാൻ തീരുമാനിച്ചത്. 12 ഏക്കർ 50 സെന്റ് പുരയിടമാണ് സർക്കാർ ഭൂമിയായി കണ്ടെത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പിള്ളി, സാരംഗി ജോയ്, സിപിഐ ജില്ലാ കൗൺസിൽ അംഗം എസ് ബുഹാരി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ സുകുമാരപിള്ള, മുൻ ബ്ലോക്ക് പഞ്ചായത്തംഗം ശബ രീനാഥ്, കണ്ണങ്കോട് സുധാകരൻ, എസ് ഷമീം, ബി ജി കെ കുറുപ്പ് എന്നിവർ സംസാരിച്ചു.
