തൃശൂര്‍: കര്‍ഷകദിന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു. നൃത്തത്തിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
തൃശൂരിലെ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങള്‍ക്കൊപ്പമാണ് മന്ത്രി നൃത്തം ചെയ്യുന്നത്.
“നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ..” മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.