തിരുവനന്തപുരം: ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ച തിരുവന്തപുരം മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കെതിരെ പ്രതിഷേധം. മന്ത്രിമാരെ തടയാൻ ശ്രമം ഉണ്ടായതോടെ അവർ അവിടെ നിന്ന് മടങ്ങി. വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെയാണ് തടഞ്ഞത്. ബോട്ട് മറിഞ്ഞ സംഭവത്തിൽ രക്ഷാപ്രവർത്തനം വെെകിയെന്നാരോപിച്ച് നാട്ടുകാർ മന്ത്രിമാർക്കു നേരെ കയർത്തു. പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെന്നും ആക്ഷേപമുണ്ട്. മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്ന് മന്ത്രിമാർ വാർത്താകുറിപ്പിൽ അറിയിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില് മോഷണം: ബഹ്റൈനില് ഏഷ്യന് യുവാവ് പിടിയില്
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില് പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
