കണ്ണൂർ: സ്ത്രീത്വത്തെ മന്ത്രി എ.കെ ശശീന്ദ്രൻ അപമാനിച്ചുവെന്നാരോപിച്ച് കണ്ണൂരിൽ മഹിളാ മോർച്ചയുടെ ശക്തമായ പ്രതിഷേധം തുടങ്ങി. മഹിളാമോർച്ച കണ്ണൂർ ജില്ലാ അധ്യക്ഷ സ്മിത ജയമോഹൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മന്ത്രിയുടെ കോലം കത്തിച്ചു.
