
മനാമ: ബഹ്റൈനിൽ ഇന്ന് പുലർച്ചെ നേരിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പ്രാദേശിക സമയം പുലർച്ചെ 2.58നാണ് ഭൂകമ്പമാപിനിയിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മനാമയുടെ കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിലാണ് ഭൂചലനം വളരെ നേരിയ തോതിൽ അനുഭവപ്പെട്ടത്. എന്നാൽ തീവ്രത വളരെ കുറവായതിനാൽ അധികമാരും അറിഞ്ഞില്ല.
ആർക്കെങ്കിലും പരിക്കോ എന്തെങ്കിലും നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


