
മനാമ: ബഹ്റൈനില്‍ തവണവ്യവസ്ഥയില്‍ ഫോണ്‍ വില്പനയ്ക്കിറങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ 53കാരന് അറസ്റ്റിലായി.
ഫോണിന്റെ വില തവണകളായി അടയ്ക്കാനുണ്ടാക്കിയ കരാര്‍ രേഖയില്‍ ഇയാള്‍ തിരുത്തല്‍ വരുത്തി അധികതുക എഴുതിച്ചേര്‍ത്തു. ഇതു കാണിച്ച് ഇയാള്‍ ഇടപാടുകാരില്‍നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു.
ചില ഇടപാടുകാരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


