ജസ്പ്രീത് ബൂമ്രയും ട്രെൻഡ് ബോൾട്ടും കൊടുങ്കാറ്റായപ്പോൾ ഐപിഎല്ലിലെ കരുത്തരായ മുംബൈയ്ക്ക് അനായാസ, ആധികാരിക ജയം. ഡൽഹി കാപ്പിറ്റൽസിനെതിരെ 9 വിക്കറ്റിനാണ് മുംബൈ ജയം സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. ഇഷൻ കിഷന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈ ജയം അനായാസമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ശിഖർ ധവാനെ നഷ്ടമായി. റൺസൊന്നുമെടുക്കാതെയായിരുന്നു ധവാന്റെ മടക്കം. തൊട്ടുപിന്നാലെ 10 റൺസുമായി പൃഥ്വി ഷാ മടങ്ങി. ഇരുവരെയും ബോൾട്ടായിരുന്നു പുറത്താക്കിയത്. നായകൻ ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇടക്ക് ഒരുമിച്ചെങ്കിലും ആ കൂട്ടുകെട്ടിന് വലിയൊരു സ്കോർ പടുത്തുയർത്താനായില്ല. സ്കോർ 50ൽ നിൽക്കേ 25 റൺസെടുത്ത ശ്രേയസിനെ രാഹുൽ ചഹർ പുറത്താക്കി. ശ്രേയസാണ് ഡൽഹിയുടെ ടോപ് സ്കോറർ.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
തൊട്ടടുത്ത ഓവറിൽ 2 റൺസെടുത്ത സ്റ്റോയിനിസിനെയും 21 റൺസെടുത്ത ഋഷഭ് പന്തിനെയും പുറത്താക്കി ബൂമ്ര ഡൽഹിയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. അവസാന ഓവറുകളിൽ അശ്വിനും റബാദയും ചെറുത്തുനിൽപ്പ് നടത്തിയതോടെ ഡൽഹി സ്കോർ 100 കടന്നു. ഒടുവിൽ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി സ്കോർ 110ൽ എത്തിച്ചു. മുംബൈയ്ക്ക് വേണ്ടി ബൂമ്ര നാല് ഓവറിൽ 17 റൺസ് വഴങ്ങിയും ബോൾട്ട് നാല് ഓവറിൽ 21 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കോട്ടർനൈലും രാഹിൽ ചഹറും ഓരു വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം പതിയെയായിരുന്നു. സ്കോർ 68 ൽ നിൽക്കേ 26 റൺസുമായി ക്വിന്റൺ ഡി കോക്ക് മടങ്ങിയെങ്കിലും ഇഷൻ കിഷൻ അർദ്ധ സെഞ്ച്വറി നേടി ടീമിനെ വിജയതീരത്തെത്തിച്ചു. 47 പന്തിൽ 72 റൺസുമായി ഇഷൻ കിഷനും 11 പന്തിൽ 12 റൺസുമായി സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. നോർത്ജെയാണ് ൽഹിയ്ക്ക് വേണ്ടി ഒരു വിക്കറ്റ് സ്വന്തമാക്കിയത്.
ജയത്തോടെ ടേബിൾ ടോപ്പറായ മുംബൈ തങ്ങളുടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. നിലവിൽ പ്ലേഓഫ് യോഗ്യത നേടിയ ഏക ടീമാണ് മുംബൈ.