വാരാണസി: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പാർട്ടി നേതാക്കൾ. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുള്ള മുതിർന്ന നേതാവ് അജയ് റായ് തന്റെ വീട് രാഹുൽ ഗാന്ധിയുടേതാണെന്ന പ്രതീകാത്മക ബോർഡ് സ്ഥാപിച്ചു. അജയ് റായിയും ഭാര്യയും വീടിന് മുന്നിൽ ‘മേരാ ഘർ, രാഹുൽ ഗാന്ധി കാ ഘർ’ എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.
മുൻ എംഎൽഎ കൂടിയായ അജയ് റായ് ലാലുറാബിറിലെ തന്റെ വീടിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചത്. ഏപ്രിൽ 22നകം തനിക്ക് അനുവദിച്ച വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിൽ നിന്ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചിരുന്നു. 2005 മുതൽ താമസിക്കുന്ന തുഗ്ലക്ക് ലെയ്നിലെ 12-ാം നമ്പർ വീട് ഒഴിയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.