തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിക്കും. ഇതു സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
താൽക്കാലിക പുനരധിവാസത്തിൻ്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ 19–ാം വാർഡ് കുന്നമ്പറ്റയിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കൈ–ചൂരൽമല സ്വദേശികളായ 3 കുടുംബങ്ങൾക്ക് ബുധനാഴ്ച ഉദ്യോഗസ്ഥർ വിതരണം ചെയ്ത കിറ്റിലാണ് പുഴുവരിച്ച് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ ലഭിച്ചത്. പുഴുവരിക്കുന്ന അരിയും പ്രാണികളും നിറഞ്ഞ ആട്ടയും കട്ട പിടിച്ച റവയുമാണ് ഇവർക്ക് ലഭിച്ചത്. ഉപയോഗ്യമല്ലാത്ത വസ്ത്രങ്ങളും കിറ്റിലുണ്ടായിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ ഡോ. ജിനു സഖറിയ ഉമ്മൻ എ.ഡി.എമ്മിന് നിർദ്ദേശം നൽകിയിരുന്നു.
Trending
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- നീന്തല്‍ പരിശീലനം: വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു
- നടൻ മേഘനാഥൻ അന്തരിച്ചു
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം