വടകര: ദീർഘകാലം ബഹ്റൈനിയിലെ പ്രവാസ ജീവിതത്തിൽ നിന്നും അനുഭവിച്ച സ്നേഹബന്ധങ്ങൾ അയവിറക്കാൻ കെ എം സി സിയിലെ പഴയ തലമുറയുടെ ഒത്തുചേരൽ നവ്യാനുഭവമായി. ഓർമ്മത്തണൽ എന്ന പേരിൽ നാല് വർഷം മുമ്പ് രൂപം കൊണ്ട കൂട്ടായ്മയാണ് സൗഹൃദ സംഗമത്തിന് വേദിഒരുക്കിയത്.
നാല് പതിറ്റാണ്ട് മുമ്പ് അക്കരപ്പച്ച തേടിപ്പോയ മറുനാടൻമലയാളിയടെ സുഖ,ദുഖ സംഗമകേന്ദ്രമായ ബഹ്റൈൻ കെ എം സി സി യുടെ പഴയ കാല നേതാക്കളും പുതിയനേതൃത്വവുമാണ് ഓർമ്മത്തണൽ സംഗമത്തിൽ സംബന്ധിച്ചത്. അബ്ദുള്ളക്കോയ കണ്ണങ്കടവ് അദ്ധ്യക്ഷതഹിച്ചു. കെ എം സി സി പ്രസിഡൻറ്
ഹബീബു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
അസൈനാർ കളത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. അലി കൊയിലാണ്ടി, താജുദ്ദീൻവളപട്ടണം, സി.കെ.അബ്ദുറഹിമാൻ, കെ.കെ. മമ്മി മൗലവി, ടി.പി. മുഹമ്മദലി, പി.വി. മൊയ്തു, യൂസുഫ് കൊയിലാണ്ടി, കസിനോ മുസ്തഫഹാജി,സിദ്ധീഖ് വെള്ളിയോട്,ഹമീദ് പോതി മഠത്തിൽ, അഷ്റഫ് സ്കൈ,ലത്തീഫ് കടമേരി, കുറ്റിയിൽ അസീസ്, ഇ.കെ. അബ്ദുല്ല തോടന്നൂർ, കെ. അമ്മത് ഹാജി,കുന്നോത്ത് മൊയ്തു, എടച്ചേരി അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
മുടിയല്ലൂർ അഹമ്മദ്ഹാജി, അൽ ഒസ്റ ഇബ്രാഹിം ഹാജി, എ.പി. ഹാശിം, എട്ടലോട്ട് കുഞ്ഞബ്ദുല്ല, പി.എം. മൊയ്തു, മൊയ്തു പാറേമ്മൽ, അബ്ദുറബ്ബ് നിസ്താർ, മുറിച്ചാണ്ടി മഹമ്മൂദ് ഹാജി, എ. ടി. കെ. സലാം, കുരുട്ടി മൊയ്തു, സി.സി. ഇബ്രാഹിം, അഷ്റഫ് മൗലവി, ചാലിയാടൻ ഇബ്രാഹിം ഹാജി, കുണ്ടാഞ്ചേരി മൂസ്സ ഹാജി, കുരുട്ടി പോക്കർ ഹാജി, അനാറത്ത് ഹമീദ്,കിഴക്കയിൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.