മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ മെംബേർസ് നൈറ്റ് 17 ജൂൺ 2022 വെള്ളിയാഴ്ച വൈകീട്ട് 8 മണിമുതൽ ഉമ്മൽ ഹസ്സത്തുള്ള ടെറസ്സ് ഗാർഡൻ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കുക യുണ്ടായി .
ഈയിടെ മരണമടഞ്ഞ മുൻ സംഗമം പ്രസിഡണ്ട് ശ്രീധരൻ തൈവളപ്പിലിന്റെ രണ്ടാ മത്തെ മകൻ നിർമ്മൽ തൈവളപ്പിലെന്റെയും, സംഗമം അഡ്വൈസറി ബോർഡ് അംഗവും, വെഫയർ ഡെലിഗേറ്റ് അംഗവുമായ നിസാർ അഷറഫിന്റെ പിതാവ് താനിക്കപ്പറമ്പ് അഷറഫിന്റെയും നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയുണ്ടായി.
തുടർന്നുനടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വിജയൻ പങ്കെടുത്ത എല്ലാ മെംബെർ മാരെയും, അവരുടെ കുടുംബാംഗങ്ങളെയും മെംബേർസ് നൈറ്റിലേക്കു സ്വാഗതം ചെയ്തു, പ്രസിഡണ്ട് സധുമോഹൻ അദ്ധ്യക്ഷ പ്രസംഗവും, വൈസ് ചെയർമാൻ ദിലീപ് വി എസ, മനോഹരൻ പാവറട്ടി, സുരേഷ് വൈദ്യനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡണ്ട് ദിലീപ് പദ്മനാഭൻ പങ്കെടുത്ത എല്ലാവ ർക്കും നന്ദി പറഞ്ഞു.
മനോഹരൻ പാവറട്ടി അവതരിപ്പിച്ച മിനി കഥാപ്രസംഗം വളരെ അഭിനന്ദനാർഹ മായിരുന്നു എല്ലാവരും ആസ്വാദിക്കുകയുണ്ടായി. തുടർന്നു വൈഗ സുഭാഷ്, ഐശ്വര്യ ബിനീഷ്എന്നീ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പ്രദീപിന്റെ മകൾ അവനി അവതിപ്പിച്ച കവിത, രതീഷ്, ഉല്ലാസ്, ഫരീദ തൻസീർ, ശശികുമാർ , മനോഹരൻ പാവറട്ടി, അശോകൻ, സഞ്ജയ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ പരിപാടികൾക്കു ചാരുതയേറി. കലാപരി പാടികൾ എന്റർടൈമെന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നിയന്ത്രിച്ചു.
ഈയിടെ വിവാഹ വാർഷികം ആഘോഷിച്ച ശിവദാസൻ & രാജലക്ഷ്മി, വിപിൻ ചന്ദ്രൻ & ശാരിക, ആനന്ദ് ശശി & കൃഷ്ണപ്രിയ എന്നി ദമ്പതിമാർക്കും കൂടാതെ പിറ ന്നാൾ ആഘോഷിച്ച രാജലക്ഷി, പ്രദീപിന്റെ മകൾ അവനി കൂടാതെ ഈയിടെ പിറന്നാൾ ആഘോഷിക്കുന്ന ഏല്ലാവർക്കും വിവാഹ വാർഷിക ആശംസകളും,പിറ ന്നാൾ ആശംസകളും നേരുകയുണ്ടായി തുടർന്നു എല്ലാവര്ക്കും കേക്ക് കട്ടിങ് ചെയ്യുക യുണ്ടായി.
സാമ്പത്തികമായി സഹകരിച്ച ശിവദാസൻ, സധുമോഹൻ, ശശികുമാർ, രമേശൻ, വിസ വാസു, പ്രദീപ്, മനോഹരൻ പാവറട്ടി, വേണുഗോപാൽ, പ്രസാദ്, ഷൈലൻ, ദിലീപ് വി എസ്, രാജി മനോജ്, ഉണ്ണികൃഷ്ണൻ, കുടാതെ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന ബിനില അശോകൻ , ബബിത ചെട്ടിയാർ, ഫരീദ തൻസിർ, രാജലക്ഷ്മി, ജോഷി ഐനിക്കൽ, സുഷിത ദിലീപ് എന്നിവരോടും, കൂടാതെ ഫോട്ടോ, വീഡിയോ എന്നിവ കൈകാര്യം ചെയ്ത നന്ദകുമാർ വിപി. മറ്റു സഹായ സഹരണം ചെയ്ത ഹരിപ്രകാശ്, വിപിൻ ചന്ദ്രൻ, അശോകൻ, ശശികുമാർ, പ്രദീപ്, തൻസിർ ബഷീർ എന്നിവരോടുള്ള പ്രത്യേകം നന്ദി സെക്രട്ടറി അറിയിക്കുകയുണ്ടായി.