മനാമ: 60 വയസ്സിന് മുകളിലുള്ള രോഗികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് മരുന്ന് വിതരണത്തിന് അപ്പോയിന്റ്മെന്റ് ലഭിക്കുമെന്ന് സർക്കാർ ആശുപത്രികൾ അറിയിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട കമ്പനിയുമായി ഏകോപനം നടക്കുന്നുണ്ടെന്നന്നും വേഗത്തിലുള്ള മരുന്ന് വിതരണം ഉറപ്പാക്കാൻ മെഡിക്കൽ കുറിപ്പടികൾ പുതുക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ ആശുപത്രികൾ പ്രസ്താവനയിൽ സൂചിപ്പിച്ചു.
ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുമായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്, ബോർഡ് ഓഫ് ട്രസ്റ്റി എന്നിവയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണപരമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.