കോഴിക്കോട്: ഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഒരു കുട്ടയിലെ ഒരു മാങ്ങ മാത്രം കെട്ടുപോയെന്ന് കരുതി ബാക്കി മാങ്ങകള്‍ ആരെങ്കിലും ഉപേക്ഷിക്കുമോ എന്ന് കരുവന്നൂര്‍ ബാങ്കിനെ ചൂണ്ടിക്കാട്ടി സ്പീക്കര്‍ ചോദിച്ചു. കോഴിക്കോട് ചെക്യാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.