മീഡിയവണിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ മീഡിയാവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണനടപടികള്‍ക്കു ശേഷം മീഡിയാവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.
നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്ക്കാലം സംപ്രേക്ഷണം ഇവിടെ നിര്‍ത്തുന്നുവെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ അറിയിപ്പ് നൽകി. ഇതിന് മുൻപ് 2020 ൽ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൽ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ആണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.