മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ച് നൽകുന്ന മെഡ്കെയർ ബഹ്റൈൻ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ മാർച്ച് 10 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ പരിശോധന ക്യാമ്പ് നടക്കും.


