ആലപ്പുഴ : മത്സ്യവ്യാപാരത്തിന്റെ മറവില്‍ എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ വളഞ്ഞവഴി വെളിംപറമ്പ് വീട്ടില്‍ മുഹമ്മദ് ഷമീറിനെയാണ് (30) എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ആലപ്പുഴ എക്സൈസ് ആന്റി നര്‍ക്കോട്ടിക് സി.ഐ. മഹേഷിന്റെ നേതൃത്വത്തില്‍ വീടുവളഞ്ഞ് പിടികൂടിയ ഇയാളില്‍നിന്ന് 18ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 11-നാണ് സംഭവം. മത്സ്യലോറിയില്‍ ഡ്രൈവറാണിയാള്‍.മത്സ്യവ്യാപരത്തിന്റെ മറവില്‍ ബെംഗളൂരുവില്‍നിന്ന് വന്‍ തോതില്‍ എം.ഡി.എം.എ. ട്രെയിന്മാര്ഗമെത്തിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വിപണനം ചെയ്തുവരുകയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മൂന്നുമാസമായി ഇയാള്‍ എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.ബെംഗളൂരുവില്‍നിന്ന് ഒരുഗ്രാമിന് 800 രൂപ നിരക്കില്‍ വാങ്ങുന്ന മയക്കുമരുന്ന് ആലപ്പുഴയില്‍ 3000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘത്തിലെ പി.ആര്. പ്രവീണ്‍, കെ.ബി. ജിജി കുമാര്‍, കെ.ടി കലേഷ്, എസ്. അരുണ്‍, പി.ജി. അരുണ്‍, എസ്. ശ്രീജിത്ത് , എന്‍.ആര്. സിന്ധു, പി.എന്‍. പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി