തിരുവനന്തപുരം: തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ സി.കെയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ
ശാന്തിപുരം ഭാഗത്ത് വച്ച് KL-22-N-9172 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 2.26 ഗ്രാം എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവും
തൊണ്ടി മണിയായി 3400/- രൂപയും കണ്ടെടുത്ത് കഠിനംകുളം ശാന്തിപുരം സ്വദേശി നിരഞ്ജനെതിരെ കേസെടുത്തു. പരിശോധനയിൽ പി ഒമാരായ ദിലീപ് കുമാർ, അരവിന്ദ്, സി ഇ ഒമാരായ കൃഷ്ണ പ്രസാദ്, പ്രവീൺ കുമാർ, ആരോമൽ രാജൻ, നന്ദകുമാർ, അനന്ദു, അഭിജിത്, ഡ്രൈവർ ഷെറിൻ എന്നിവർ ഉണ്ടായിരുന്നു.
