കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയുമായ എം സി ജോസഫൈന് അന്തരിച്ചു. എകെജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
