കൊല്ലം: മതിര ദേശസേവിനി വായന ശാലയുടെ ആഭിമുഖ്യത്തിൽ മതിര എൽ. പി.എസിലാണ് കുട്ടികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
ചിത്രകലാ അദ്ധ്യാപകനായ ഗിരീഷ് ചായികയുടെ കീഴിൽ പഠിക്കുന്ന നാലാം ക്ലാസ്സു മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളാണ് മുന്നൂറോളം ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തിയത്.
മലയാള സിനിമയിലെ പഴയ ഗാനങ്ങൾ പശ്ചാത്തലമാക്കി റിംഗ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നു. ഏവരെയും ആകർഷിക്കുന്ന ഒട്ടനവധി ചിത്രങ്ങൾ കുട്ടികളുടെ ക്യാൻവാസിൽ പുനർജനിച്ചു, ഗിരീഷ് ചായിക വരച്ച ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
റിപ്പോർട്ടർ: സുജീഷ് ലാൽ കൊല്ലം