തിരുവനന്തപുരം:- സാംസ്കാരിക വകുപ്പിന്റെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സംഘടിപ്പിക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് 60 þmw ദിനത്തിലേക്ക്. 60þmw ദിനാഘോഷം പ്രശസ്ത ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ യജ്ഞം, കടൽപ്പാട്ട്, മയൂരനൃത്തം എന്നീ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും മുതിർന്ന നാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എസി സൂസിയെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രതിസന്ധി കാലത്ത് കലയിലൂടെ നന്മയുടെയും അതിജീവനത്തിന്റെയും വസന്തമാണ് മാതൃകാപരമായി കേരളം മഴമിഴിയിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്ന് ഇന്ദ്രൻസ് ഉദ്ഘാടന വേളയിൽ പറഞ്ഞു.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ ചടങ്ങിൽ അധ്യക്ഷനായി. 60 ദിവസം പിന്നിടുന്ന മഴമിഴി മെഗാ സ്ട്രീമിങ് ഇതിനോടകം 92 ലക്ഷത്തോളം അസ്വാദകരിലേക്ക് എത്തിയെന്ന് അദ്ദേഹം അറിയിച്ചു. കേരളപ്പിറവിയുടെ 65þmw വാർഷികത്തിൽ ഓഗസ്റ്റ് 28 മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ 65 ദിവസമാണ് മെഗാ സ്ട്രീമിങ് സംഘടിപ്പിച്ചുവരുന്നത്.

എന്നാൽ ബഹുമാനപെട്ട സാംസ്കാരിക വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം നവംബർ ഒന്നിന് ശേഷവും മഴമിഴി പദ്ധതി തുടരുമെന്ന് പ്രമോദ് പയ്യന്നൂർ വ്യക്തമാക്കി. അടുത്തിടെ അന്തരിച്ച ഇന്ത്യൻ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ അനുസ്മരണവും ഇതിനൊപ്പം സംഘടിപ്പിക്കും.

ഇതിന് പുറമെ 10 ദിവസം നീണ്ടു നിൽക്കുന്ന പ്രൊഫഷണൽ തിയേറ്റർ ഫെസ്റ്റിവലും കഥാപ്രസംഗം, ഗാനമേള, തെരുവ് നാടകങ്ങൾ, അമേച്വർ നാടകങ്ങൾ ഏകാഹാര്യം തുടങ്ങിയ കലാവതരണങ്ങളും മഴമിഴിയുടെ ഭാഗമായി ആസ്വാദകരിലേക്കെത്തുമെന്നും ഫെസ്റ്റിവൽ ഡയറക്ടറായ പ്രമോദ് പയ്യന്നൂർ പറഞ്ഞു. ജനകീയ കലാരൂപങ്ങളുടെ അവതരണവും ചിത്രീകരണവും തുടർന്ന് നടന്നു. ഡോ കെ. ഓമനക്കുട്ടി, ഭാരത് ഭവന് നിർവാഹക സമിതി അംഗം റോബിന് സേവ്യർ, മനു എം വിജയൻ തുടങ്ങിയവരും ജനകീയ കലാസംഘങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
