മനാമ: കഴിഞ്ഞ എസ് എസ് ൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് അംഗങ്ങളുടെ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. വിദ്യാഭ്യാസ രംഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനം മാറ്റ് ബഹ്റിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ചടങ്ങിൽ ബി.ഡി.എസ് പാസായ മാറ്റ് ബഹ്റൈൻ മുൻ പ്രസിഡന്റ് കെ.എം സൈഫുദ്ധീൻ സാഹിബിന്റെ മകൾ ഡോ. റൂഫ്സാനയെ പ്രത്യേകം അഭിനന്ദിച്ചു.
മനാമ കെഎംസിസി ഹാളിൽ നടന്ന സംഗമം കെഎംസിസി സംസ്ഥാന ഓർഗാനസിങ് സെക്രട്ടറി കെ പി മുസ്തഫ തിരുവള്ളൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും ബി. കെ. എസ്.എഫ് കൺവീനറുമായ ഹാരിസ് പഴയങ്ങാടി മുഖ്യാതിഥിയായിരുന്നു.
മാറ്റ് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. മാറ്റ് ട്രഷറർ ഹിളർ വലിയകത്ത്, റഷീദ് വെള്ളാങ്ങല്ലൂർ, റിയാസ് ഇബ്രാഹിം, ഷഹീൻ കേച്ചേരി, ഷാജഹാൻ മാള, ഷാജഹാൻ കേച്ചേരി, സാദിഖ് തളിക്കുളം എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് ഇരിഞ്ഞാലക്കുട സ്വാഗതവും റാഫി മൂന്നുപീടിക നന്ദിയും പറഞ്ഞു.
