മുംബൈ: രാജ്യത്ത് മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. റിസർവ് ബാങ്കാണ് വിലക്ക് പിൻവലിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കിയത്. പുതുതായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പേയ്ഡ് കാർഡ് എന്നിവ അനുവദിക്കുന്നതിന് മാസ്റ്റർകാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചിരിക്കുന്നത്.
പേയ്മെന്റ് വിവരങ്ങൾ സൂക്ഷിക്കുന്നതിൽ മാസ്റ്റർകാർഡുകൾ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂലൈ 14 ന് പുതിയ ഇടപാടുകാരെ ചേർക്കുന്നതിന് മാസ്റ്റർകാർഡ് ഏഷ്യ പസഫിക് പ്രൈവറ്റ് ലിമിറ്റഡിന് വിലക്ക് ഏർപ്പെടുത്തിയത്.