ടെല്‍ അവീവ്: ഇസ്രയേല്‍- പലസ്തീന് അതിര്‍ത്തിയില്‍ യുദ്ധാവസ്ഥ. ഗാസയില്‍ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് വര്‍ഷത്തിനു പിന്നാലെയാണ് യുദ്ധസമാന സാഹചര്യം ഉടലെടുത്തത്. അതിര്‍ത്തിയില്‍ ‘യുദ്ധാവസ്ഥയാണെന്ന്’ ഇസ്രയേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ഹമാസിന്റെ ഭാഗത്തുനിന്നും ഇസ്രയേലിലേക്ക് വന്‍ റോക്കറ്റ് ആക്രമണമുണ്ടായത്. വലിയ സൈറണ്‍ ശബ്ദവും ഹമാസിന്റെ റോക്കറ്റ് ആക്രമണം കേട്ടാണ് പുലര്‍ച്ചെ ഇസ്രയേല്‍ നിവാസികള്‍ ഉണര്‍ന്നതു തന്നെ. ഉടന്‍തന്നെ സജ്ജരായ ഇസ്രയേല്‍ സേന, ഹമാസിനെതിരെ തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 60 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഫാര്‍ അവീവിലെ വീടിനു മേല്‍ മിസൈല്‍ പതിച്ചായിരുന്നു മരണം. പാരാഗ്ലൈഡമാരെയും ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. ടെല്‍ അവീവിലേക്കും ജറുസേലേമിലേക്കും വലിയ തോതില്‍ മിസൈല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഗാസ മുനമ്പ് വഴി നിരവധി ഭീകരര്‍ ഇസ്രയേല്‍ മണ്ണിലേക്ക് നുഴഞ്ഞുകയറി. ഗാസയ്ക്ക് സമീപം താമസിക്കുന്നവര്‍ വീടിനുള്ളില്‍തന്നെ കഴിയണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിപ്പ് നല്കി.പോരാട്ടത്തിന് ‘ഓപറേഷന് അല്‍-അഖ്സ ഫ്ളഡ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഹമാസ് സേന വിഭാഗം വ്യക്തമാക്കി. 5,000 ഓളം റോക്കറ്റുകള്‍ വര്‍ഷിച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിലെ ഒരു സൈനികനെ തട്ടിക്കൊണ്ടുപോയി. ഡെറോട്ടില്‍ ഒരു പോലീസ് സ്റ്റേഷന് പിടിച്ചടക്കിയെന്നും ഹമാസ് പറയുന്നു. സാബത്തും ജൂതരുടെ ആഘോഷവും ഒരുമിച്ച് വന്ന ദിവസം നോക്കിയാണ് ഹമാസിന്റെ ആക്രമണം. ജൂതര്‍ക്ക് ദൈവം സീനായ് മലയില്‍ നിന്ന് കല്പനകള് കൊടുത്തതിന്റെ അനുസ്മരണ ദിനം കൂടിയാണ് ഇന്ന്.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി



