കണ്ണൂര്‍: തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ വൻ കവര്‍ച്ച. ശ്രീകോവില്‍ കുത്തിത്തുറന്ന് ആഭരങ്ങളും കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും കവർന്നു. തളിപ്പറമ്പ് മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണം നടന്നതായി ശ്രദ്ധയിൽ പെട്ടത്.
സ്വര്‍ണം പൂശിയ അമ്പത്തിരണ്ട് വെള്ളി മോതിരങ്ങള്‍ മോഷണം പോയി. അതേസമയം,പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായില്ല. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ടു ഇരുമ്പ് ദണ്ഡുകള് കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് എസ് ഐ എ.കെ സജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.