
ഗുജറാത്ത്: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡ് (ATS) അഹമ്മദാബാദിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് 100 കോടി രൂപയുടെ സ്വർണ്ണവും പണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. വൻ സ്വർണ്ണ കള്ളക്കടത്ത് ഓപ്പറേഷനാണ് എടിഎസ് നടത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്ത് വിരുദ്ധ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) യുമായി സഹകരിച്ച് നടത്തിയ റെയ്ഡിൽ 87.9 കിലോഗ്രാം സ്വർണ്ണക്കട്ടികൾ, 19.6 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, കോടികൾ വിലമതിക്കുന്ന 11 ആഡംബര വാച്ചുകളും 1.37 കോടി രൂപ പണമായും കണ്ടെടുത്തു.
