ബീജിങ്: ലോകത്തെ മുഴുവന്‍ കോവിഡ് പിടിച്ചു കുലുക്കിയിട്ടും ചൈനയില്‍ വന്‍ സാമ്പത്തിക വളര്‍ച്ച. 2020ലെ സാമ്പത്തിക കണക്കനുസരിച്ച് 2.3 ശതമാനം വളര്‍ച്ചയാണ് ചൈനയില്‍ സാക്ഷ്യം വഹിച്ചത്. ലോകത്തിലാദ്യം കോവിഡ് ബാധിച്ചത് ചൈനയിലായിട്ടും ഇതിന്റെ യാതൊരു ലക്ഷണവും പ്രകടമാവാത്ത വന്‍ കുതിച്ചു ചാട്ടമാണ് കമ്മ്യൂണിസ്റ്റ് രാജ്യം നടത്തിയത്. ആഭ്യന്തര ഉത്പാദനവും മറ്റൊരു നാഴികക്കല്ലായി. 2019ലെ ആഭ്യന്തര ഉത്പാദനം 6 ശതമാനമായിരുന്നുവെങ്കില്‍ ഇത് 2020ല്‍ 6.5 ശതമാനമാണ് ഉയര്‍ന്നത്. ഉത്പാദനത്തില്‍ പോലും യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ചൈനയിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തു വിട്ടിരിക്കുന്നത്. ചൈനയുടെ കഴിഞ്ഞ വര്‍ഷത്തെ ജി.ഡി.പി 100 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നതും ലോക രാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.


