
കൊല്ലം: കൊല്ലം കടയ്ക്കലിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ അഞ്ച് കോടി രൂപയോളം വിലവരുന്ന പാൻമസാലയും കഞ്ചാവും പിടികൂടി. ബെംഗളൂരുവിൽനിന്നെത്തിയ ചരക്കുവാഹനത്തിൽനിന്നാണ് ഇന്നലെ രാത്രി പത്തരയോടെ ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. വാഹനമോടിച്ച മലപ്പുറം മഞ്ചേരി സ്വദേശി ബഷീർ എന്നയാളാണ് പിടിയിലായത്.
പ്രാഥമിക പരിശോധനയിൽ പാൻമസാലയെന്ന് കണ്ടെത്തിയ പാക്കറ്റുകളിൽ രാസലഹരിവസ്തുക്കൾ ഉണ്ടോ എന്ന് വിശദമായി പരിശോധിക്കും. ലഹരിവസ്തുക്കൾ കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുത്തു.
