കാബൂള്‍: താലിബാനും പാകിസ്ഥാനും എതിരെ അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ജനങ്ങളുടെ കൂറ്റന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ തെരുവില്‍ സംഘടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാന് സന്ദര്‍ശിക്കുന്ന പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ തലവന്‍ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. താലിബാന്, പാകിസ്ഥാന് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് തെരുവില്‍ നിറഞ്ഞ ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.