കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വൻ സംഘർഷം. ആക്രമണ സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടു കോൺഗ്രസ് പ്രവർത്തകരും ഓരോ തൃണമൂൽ ബി ജെ പി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദിൽ കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തിൽ തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ കത്തിച്ചു. രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വെെകുന്നേരം അഞ്ച് മണിയ്ക്കാണ് അവസാനിക്കുന്നത്.73,887 സീറ്റുകളിലേയ്ക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ മുൻപും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കുച്ച്ബിഹാറിൽ തൃണമൂൽ – ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ബി ജെ പി പ്രവർത്തകർക്ക് വെടിയേറ്റു.എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് കൊൽക്കത്ത ഹെെക്കോടതി വീണ്ടും നിർദേശിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.
Trending
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു