ഭുവനേശ്വർ: ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണനിരക്ക് ഉയരുന്നു. 120 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മരണസഖ്യ ഉയരാനിടയുണ്ടെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി അറിയിച്ചു. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സുധാംശു സാരംഗി അറിയിച്ചു. ആകെ 800ലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം.
വിവിധ റെയിൽവേ സ്റ്റേഷനുകളിലെ ഹെൽപ്ലൈൻ നമ്പറുകൾ
ഹൗറ – 03326382217
ഖരക്പുർ – 8972073925, 9332392339
ബാലസോർ – 8249591559, 7978418322
ഷാലിമാർ – 9903370746
വിജയവാഡ – 0866 2576924
രാജമുന്ദ്രി – 08832420541
ചെന്നൈ – – 044- 25330952, 044-25330953 & 044-25354771