തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോൺഗ്രസിൽ ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളുടെ കൂട്ടരാജി. വട്ടിയൂർക്കാവിൽ നേരത്തെ വിമത യോഗം ചേർന്നവരാണ് രാജിവയ്ക്കുന്നത്.
രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് നൽകി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് ബ്ലോക്കിലെ 104 പേർ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്.
കെ.പി.സി.സി അംഗങ്ങളായ ഡി.സുദർശൻ, ശാസ്തമംഗലം മോഹനൻ എന്നിവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.