തിരുവനന്തപുരം: ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷ റദ്ദാക്കി. കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അഞ്ചു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പരീക്ഷാ ഹാളിൽ രഹസ്യമായി മൊബൈൽ ഫോൺ കൊണ്ടു വന്നാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്. ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വിദ്യാർത്ഥികൾ ഉത്തരം കൈമാറിയത്. കൊറോണ പ്രോട്ടോകോൾ മറയാക്കിയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം. പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് വിദ്യാർത്ഥികൾ കോപ്പിയടി നടത്തിയത്.