
മനാമ: ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാർട്ടിൻ ഗൗസിനെ നിയമിച്ചതായി കമ്പനി ചെയർമാൻ ഖാലിദ് താഖി അറിയിച്ചു.
നിയമനം 2025 നവംബർ 4 മുതൽ പ്രാബല്യത്തിൽ വരും. ഡോ. ജെഫ്രി ഗോ ചെയർമാൻ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് നിയമനം.
കമ്പനിക്ക് നേതൃത്വം നൽകുന്നതിൽ ഗൗസിന് ദീർഘകാല പ്രവർത്തന പരിചയമുണ്ടെന്ന് താഖി പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധിയിൽനിന്ന് കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഗോ നൽകിയ സംഭാവനകൾക്ക് താഖി നന്ദി പറഞ്ഞു.
