
മനാമ: കത്തോലിക്കാസഭയുടെ പുതിയ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണാധിപനുമായി മാറുന്ന മാർപാപ്പയ്ക്ക് ബഹ്റൈൻ എ. കെ.സി. സി. ( കത്തോലിക്ക കോൺഗ്രസ് ) അഭിനന്ദിച്ചു.

അസാധാരണവും അപ്രതീക്ഷിതവുമായ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും പുതിയ മാർപാപ്പയായി ഇന്നലെ ലിയോ പതിനാലാമൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്… ലോകത്തിന്റെ ആഹ്ലാദത്തിനൊപ്പം ബഹ്റൈൻ എ. കെ. സി. സി. യും പ്രാർത്ഥനാ ആശംസകൾ നേരുന്നു.
ലോകം കാതോർക്കുന്ന സ്നേഹത്തിന്റെയും, ധാർമികതയുടെയും, ശബ്ദമായി മാറാൻ ഫ്രാൻസിസ് മാർപാപ്പയെപോലെ പുതിയ മാർപാപ്പക്കും കഴിയട്ടെ എന്നും, യുദ്ധങ്ങളും കലാപങ്ങളും അസമത്വവും വിശപ്പും വർഗീയതയും ലോകത്ത് കറുത്ത പുകയായി പടരുമ്പോൾ… അരുത് എന്ന് പറയാനുള്ള ആർജ്ജവം മാർപാപ്പയിൽ നിന്നും ലോകം ശ്രവിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
