തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ മാർക്ക് ലിസ്റ്റ് തിരുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. മാർക്ക് ലിസ്റ്റ് തിരുത്തി ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നടന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. 98 ശതമാനം മാർക്കോടെയാണ് ഗസറ്റഡ് തസ്തികയിലേക്കുള്ള കോഴ്സ് പാസാകേണ്ടത്. എന്നാൽ 96 ശതമാനം മാർക്കുള്ള രമാദേവിയുടെ മാർക്ക് 99 ശതമാനമാക്കി കൂട്ടിയാണ് മാർക്ക് ലിസ്റ്റിൽ തിരിമറി നടത്തിയത്. ഇത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണെന്ന് വ്യക്തമാണ്. തട്ടിപ്പ് വിവരം മറക്കുന്നതിനായി മാർക്ക് ലിസ്റ്റും ആക്യുറസി രജിസ്റ്ററും കുടപ്പനക്കുന്നിലെ മൃഗസംരക്ഷ വകുപ്പ് ഓഫീസിൽ നശിപ്പിച്ചുവെന്നാണ് വിവരം. ഗസ്റ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടേതുൾപ്പെടെ കോഴ്സിന്റെ വിശദ വിവരങ്ങൾ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു