അർജന്റീന: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് മറഡോണയ്ക്ക് രണ്ടാഴ്ച മുൻപ് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഒക്ടോബർ 30 ന് താൻ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ജിംനേഷ്യയുടെ കളി നടക്കുന്നതിനിടെയാണ് അദ്ദേഹം അസുഖബാധിതനായത്. ആദ്യ പകുതിക്ക് ശേഷം മറഡോണ കളിക്കളത്തിൽ നിന്ന് പോയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടനായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സലോണയ്ക്കും നാപ്പോളിക്കും വേണ്ടി ക്ലബ്ബ് ഫുട്ബോൾ കളിച്ചിരുന്ന മറഡോണ ലോകത്തെ ഏറ്റവും പ്രതിഭയുള്ള ഫുട്ബോൾ കളിക്കാരിലൊന്നായി പരിഗണിക്കപ്പെടുന്നു. മറഡോണയുടെ മരണത്തോടെ എക്കാലത്തെയും പകരം വയ്ക്കാനാകാത്ത ഫുട്ബോൾ താരത്തെയാണ് കായിക ലോകത്തിന് നഷ്ടമാത്.