
കോഴിക്കോട്: പന്തീരാങ്കാവിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നീ നിന്നും ജാർഖണ്ഡ് സ്വദേശി മാവോയിസ്റ്റ് നേതാവ് അജയ് ഒരോണിനെ പിടികൂടി. ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോൺ എന്ന് പൊലീസ് അറിയിച്ചു. ഇയാൾ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
