മനാമ: ബഹ്റൈനിൽ വെച്ചു ഹൃദയസ്തംഭനം മൂലം നിര്യാതനായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മനോജിന്റെ മൃതദേഹം കെഎംസിസി ബഹ്റൈൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഒറ്റദിവസം കൊണ്ട് നാട്ടിലെത്തിക്കാൻ സാധിച്ചു.
ഏലംകുളം പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് കെഎംസിസി പ്രസിഡന്റിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന നിസ്തുല്യമായ സേവനപ്രവർത്തനത്തിന്റെ ഫലമായാണ്, എംബസ്സി ലീവ് ദിവസമായിട്ടു പോലും രേഖകൾ എത്രയും പെട്ടെന്ന് ശരിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്.
മനോജ് ജോലി ചെയ്യുന്ന അറേബ്യൻ ടാക്സി ജീവനക്കാരും സുഹൃത്തുക്കളും എല്ലാ പ്രവർത്തനങ്ങൾക്കും കൂടെയുണ്ടായിരുന്നു. നെഞ്ചുവേദനയെ തുടർന്നു സൽമാനിയ ഹോസ്പിറ്റലിൽ എത്തിയ മനോജ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ബഹ്റൈനിൽ വെച്ചു മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഇവിടെ മറവു ചെയ്യാനും കെഎംസിസി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ എവരാലും പ്രകീർത്തിക്കപ്പെടുന്നവയാണ്. കഴിഞ്ഞ ആഴ്ച മാത്രം മരണപെട്ട മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും സംസ്കരിക്കാനും നേതൃത്വം നൽകിയത് കെഎംസിസിയാണ്.