റിപ്പോർട്ട് : ടി. പി ജലാൽ
മലപ്പുറം : കേരളത്തിൽ മറ്റൊരു കിടിലൻ ഫുട്ബോൾ സ്റ്റേഡിയം കൂടി ഭൂപടത്തിലേക്കു. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ഇന്ന് വൈകുന്നേരം 5 മണിക്ക് ഫ്ലഡ്ലൈറ്റ് സംവിദാനത്തിലേക്കു. സ്പോർട്സ് മന്ത്രി ഇ. പി ജയരാജൻ സ്വിച് ഓൺ ചെയ്യും. ഹോസ്റ്റൽ നിർമാണവും ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഉൽഘാടനവും മന്ത്രി നിർവഹിക്കും. 4.1 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് രാത്രി മത്സരങ്ങൾക്ക് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുക.
2013ൽ നടന്ന ഫെഡറേഷൻ കപ്പ് ടൂർണമെന്റ് നും സന്തോഷ് ട്രോഫി യോഗ്യത മത്സരത്തിനും താത്കാലിക വെളിച്ചത്തിൽ കളി കാണാൻ മാത്രം ഭാഗ്യം ലഭിച്ചവരാണ് സംസഥാനത്തെ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള മലപ്പുറം ജില്ല. ആദ്യ ടൂർണമെന്റ് തന്നെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ന് കേരള പോലീസും റോയൽ ഒതുക്കുങ്ങലും തമ്മിൽ പ്രദര്‍ശന മത്സരം നടക്കും. U. ഷറഫലി, ഐ എം വിജയൻ, അനസ് എടത്തൊടിക തുടങ്ങിയ മുൻ ഫുട്ബോൾ താരങ്ങൾ ചടങ്ങിന് സാക്ഷികളാവും.